വാരാണസി 

 

ഭൂതകാലത്തിലെവിടെയോ എരിഞ്ഞടങ്ങിയ പ്രണയത്തിന്റ തീക്കനലുകൾ പുകൾച്ചുരുളുകളായ് വാരാണസിയുടെ മേഘങ്ങൾക്ക് സമാന്തരമായ അവൻ ഊതി വിട്ടുകൊണ്ടിരുന്നു. മണികർണ്ണികാ ഘട്ടിലെ ആത്മാക്കൾ അവന്റെ ശ്വാേസാസ്ചാസങ്ങളിൽ നിറഞ്ഞു . ഗംഗയിൽ മുങ്ങി നിൽക്കുന്ന അവസാനത്ത പടിയിൽ അവൻ ഇരുന്നു. 

ആരുടെയൊ പ്രാർത്ഥനയുടെ ദീപ നാളങ്ങൾ ഗംഗയുടെ ഓളങ്ങളിൽ തത്തിക്കളിക്കുന്നത് നോക്കിയിരിക്കാൻ വല്ലാത്ത സുഖമാണ്, ആഗ്രഹിക്കുന്നതെന്തോ പ്രണയിക്കുന്നതെന്ത്യ വരാനിരിക്കുന്ന എന്തിനെയോ കുറിച്ചുള്ള ആധിയോ........... മനുഷ്യൻ.... ഹ ഹഹ അവൻ ഗാഢമായി ചിരിച്ചു.. ജടപിടിച്ച മുടിയും അതിലേറെ വികൃതമായ നഗ്നമേനികൾ കാഴ്ചവസ്തുക്കളക്കി ഭസ്മം പൂശി കണ്ണുകളിൽ കനിവും കാത്തു സന്യാസ വേഷധാരികൾ തമ്പടിച്ചു

 

എൻറെ അസ്തിത്വം തേടിയുള്ള യാത്രയായിരുന്നില്ല ഇത് 

അനിവാര്യമായ ഒരു ഇടവേള.

 

 ഇങ്ങനെ ഈ ഗംഗാതീരത്ത് അനേകായിരം ജനങ്ങൾക്കിടയിൽ എന്തിനെന്നറിയാതെ ഒറ്റയ്ക്ക് കഞ്ചാവിന്റെയും കത്തിയിരിയുന്ന ശരീരത്തിന്റെയും ദുർഗന്ധം ശ്വസിച്ച് ആത്മാവിനെ ഉണർത്താൻ ഞാൻ ശ്രമിച്ചു

മോക്ഷ പ്രാപ്തിക്കായ് എരിഞ്ഞടങ്ങിയ എണ്ണമറ്റ ആത്മാക്കളുമായി ചങ്ങാത്തം കൂടാൻ ഞാൻ മണികർണിക കാട്ടിന്റെ ചാരം പറ്റി വെളുത്ത ആ കല്ലിന്മേൽ എരിയുന്ന ശരീരങ്ങൾ നോക്കിയിരുന്നു.

ആ പുകച്ചിരുളുകൾക്കിടയിൽ ഞാൻ ജീവിത സത്യം ചികഞ്ഞു

ആകാശത്തിൽ നക്ഷത്രങ്ങൾ മിന്നിമറയുന്ന പോലെ ഗംഗയിലെ ഓളങ്ങളിൽ മോക്ഷത്തിനു വേണ്ടിയോ സാക്ഷാത്കാരത്തിന് വേണ്ടിയോ ദുർബലരായ ജനങ്ങൾ ഒഴുക്കി വിട്ട ആരതികൾ നൃത്തമാടി

 

 ഇത് വേറൊരു ലോകം ഇവിടെ വേറെ ഗന്ധം

 

ഈ വേദന അത് ഞാൻ അനുഭവിക്കണം ഇത് ഞാൻ സ്വയം ഏറ്റുവാങ്ങിയ വേദനയാണ്.

 

 പിരിയാൻ മനസ്സില്ല 

 

എന്നിട്ടും ആർക്കൊക്കെയോ വേണ്ടി ഞാൻ സ്വയം തിരഞ്ഞെടുത്ത ശിക്ഷ .ഇവിടുന്ന് നാട്ടിലേക്ക് വണ്ടി കയറുമ്പോൾ എനിക്ക് എൻറെ മനസ്സ് കല്ലാക്കണം ഇനിയൊരിക്കലും പ്രണയത്തിൻറെ വിത്തുകൾ മുളക്കാത്ത, കോടി വർഷങ്ങൾ മഴ പെയ്താലും മൃദു ആകാത്ത കഠിനമായ കല്ല്.

 

 ഞാൻ നിന്നെ മറന്നെന്നു ഭാവിക്കും നിൻറെ വഴികളിൽ ഞാൻ മറഞ്ഞിരിക്കും, എൻറെ കിനാവുകളിൽ നീ വന്നാൽ ഞാൻ കണ്ണുതുറന്നിരിക്കും. നിന്നെ ഞാൻ സ്വതന്ത്രമാക്കുന്നു ഈ തരിശുഭൂമിയിൽ ഇനി നിൽക്കരുത് വസന്തമാണ് നീ കാണേണ്ടത്.

 

പോവൂ......

 

 

 

മടിച്ചു നിൽക്കേണ്ട........ ഇഷ്ടമാണ്.....

 

Malena പക്ഷി തന്റെ ഇണയായ klepetan പക്ഷിയെ വർഷംതോറും കാത്തിരുന്ന കഥ നീയാണ് എന്നോട് പറഞ്ഞത്.

കാത്തിരിക്കരുത്........ ഇരുന്നാൽ ... എനിക്ക് വരാതിരിക്കാൻ പറ്റില്ല.

 

പുണ്യവാഹിനി.... ഗംഗേ.. ഞാനൊന്ന് എൻറെ പാപങ്ങൾ തഴുകി കളഞ്ഞോട്ടെ..

 

ഞാൻ ഏതോ വലയത്തിലേക്ക് പതുക്കെ പതുക്കെ വീണു തുടങ്ങി.... അപരിചിതമായ ഭാഷ ശകലങ്ങൾ കാതുകളിൽ ഉരുകിയ ലോഹം പോലെ വീണുകൊണ്ടിരുന്നു.

അതൊരു കവിതയായിരുന്നു......

അതിൻറെ പരിഭാഷ ഇങ്ങനെയായിരുന്നു..........

 

"ആദ്യ താളം പ്രണയത്തിൻറെതായിരുന്നു 

വേദനയും വിരഹവും അതിനെ ശ്രുതി ചേർത്തു

പുഷ്പത്തെ വിടരാൻ അനുവദിക്കുക

നിൻറെ പ്രണയത്തെ നീ താലോലിക്കുക

കുടുക്കു വീണ ചിറകിനെ സ്വതന്ത്രമാക്കുക

മുല്ല പൂക്കുന്നത് ഇരുൾ വീണു തുടങ്ങുമ്പോൾ"

 

"വസന്തകാല പൂക്കളെക്കാൾ എനിക്കിഷ്ടം

വരണ്ട പാടത്ത് തല ഉയർത്തി നിൽക്കുന്ന

പുൽ ചെടികളെയാണ്

അവയും പൂവിടാറുണ്ട്.

 

കാത്തിരിക്കുക......"

 

രാഹുൽ വന്നു വിളിച്ചപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചുവന്നത്, അവൻ കയ്യിൽ ഉണക്കിയ പൂമുത്തുകൾ ഉണ്ടായിരുന്നു. അവൻ പറഞ്ഞു നമുക്കൊരു പുക എടുക്കാം. മായമില്ലാത്ത കഞ്ചാവ് ആയിരുന്നു, അവനു ആദ്യമായിട്ടാണ്.

 

ഞാൻ പറഞ്ഞു എനിക്ക് വേണ്ട

 

വാരണാസി ഞാൻ വിചാരിച്ച പോലെയല്ല.... സുന്ദരിയാണ്

 

അവനത് ഗംഗയിലേക്ക് എറിഞ്ഞു.

 

ഞങ്ങൾ ചിരിച്ചു... 

Create Your Own Website With Webador